കൊറോണ; തമിഴ്നാട്ടില്‍ ഇന്ന് 110 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; എല്ലാവരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവർ
Apr 1, 2020, 19:47 IST
ചെന്നൈ : തമിഴ്നാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 200 കടന്നു. ഇന്ന് 110 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇവര്‍ എല്ലാവരും ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. 110 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 234 ആയി.