Times Kerala

കൊച്ചിയില്‍ നിയന്ത്രിത മേഖലകളിലെ റോഡുകള്‍ പൊലീസ് അടച്ചു; ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ വിലയിരുത്തൽ

കൊച്ചിയില്‍ നിയന്ത്രിത മേഖലകളിലെ റോഡുകള്‍ പൊലീസ് അടച്ചു; ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ വിലയിരുത്തൽ

കൊച്ചി: കണ്ടൈൻമെൻറ്  മേഖലകളിലെ റോഡുകള്‍ പൊലീസ് അടച്ചു. അഞ്ച് ഡിവിഷനുകളില്‍ എക്സിറ്റ്, എന്‍ട്രി പോയിന്‍റുകള്‍ ഒന്നുമാത്രമാക്കി. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ വർധിച്ചു വരുന്ന സഹചര്യത്തിലാണ് ജില്ലാഭരണകൂടം കര്‍ശന നടപടിയിലേക്ക് നീങ്ങിയത് .

 ഇന്നലെ 13 പേർക്കാണ് എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ആറ് പേരുടെ ഉറവിടും വ്യക്‌തമല്ല . രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൊച്ചിയിൽ  ട്രിപ്പിൾ ലോക്ക്ഡൗൺ വേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ പുതിയ വിലയിരുത്തൽ.

Related Topics

Share this story