Times Kerala

കേ​ര​ള​ത്തി​ൽ 57 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

 
കേ​ര​ള​ത്തി​ൽ 57 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേരള സംസ്ഥാനത്ത് തി​ങ്ക​ളാ​ഴ്ച 57 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ 14 പേർക്കും തൃ​ശൂ​രി​ൽ ഒ​മ്പ​ത് പേ​ർ​ക്കും കൊ​ല്ല​ത്ത് അ​ഞ്ച് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട​യി​ൽ നാ​ലു പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ മൂ​ന്നു പേ​ർ​ക്ക് വീ​ത​വും ആ​ല​പ്പു​ഴ, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ടു പേ​ർ​ക്ക് വീ​ത​വും ഇ​ടു​ക്കി​യി​ൽ ഒ​രാ​ൾ​ക്കു​മാ​ണ് ഇ​ന്ന് കോവിഡ് 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഈ  രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 27 പേ​ർ വി​ദേ​ശ​ത്ത് നി​ന്നും എത്തിയവരാണ്  . 28 പേ​ർ ഇതര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 18 പേ​രു​ടെ കോവിഡ്  ഫ​ലം നെ​ഗ​റ്റീ​വാ​യി. കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലി​രു​ന്ന സു​ലേ​ഖ മ​രി​ച്ചു. ഇ​തോ​ടെ കേ​ര​ള​ത്തി​ൽ കോവി​ഡ് മ​ര​ണം പ​ത്തായി ഉയർന്നെന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു .

 

Related Topics

Share this story