കോവിഡ് വാക്സിൻ നിങ്ങളെ സ്വവർഗാനുരാഗിയാക്കും, ഇസ്രായേലിൽ വ്യാജ പ്രചാരണവുമായി ജൂത പുരോഹിതൻ
ടെൽ അവീവ്: കോവിഡ് വാക്സിനിൽ ഒരിക്കലും വിശ്വസിക്കരുതെന്നു പ്രചരിപ്പിച്ച് ഇസ്രായേലിൽ ജൂത പുരോഹിതൻ. കടുത്ത യാഥാസ്തിഥികനായ ഡാനിയൽ അസോർ എന്ന പുരോഹിതനാണ് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാര വേലയുമായി ഇറങ്ങിയത്. കോവിഡ് വാക്സിൻ സ്വീകരിക്കുന്നവർ സ്വവർഗാനുരാഗികളായി മാറുമെന്നാണ് ഇയാളുടെ പ്രചാരണം.പുതിയ ലോകക്രമം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ആഗോള തലത്തിൽ ദുരുപദിഷ്ടമായ ഒരു സർക്കാറാണ് കൊറോണക്കും, വാക്സിനും പിന്നിലെന്നും അതിന് തന്റെ പക്കൽ തെളിവുണ്ടെന്നും അസോർ ആരോപിക്കുന്നു.മനുഷ്യ ഭ്രൂണത്തിൽനിന്നാണ് കോവിഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുകയെന്നും അസോർ വാദിക്കുന്നു.അതേസമയം, വെറും വാദങ്ങൾ അല്ലാതെ ഇതിനൊന്നും യാതൊരു തെളിവും അസോർ ഹാജരാക്കിയിട്ടില്ല.ഇസ്രായേലിൽ ഇതുവരെ 20 ലക്ഷം പേർക്കാണ് കോവിഡ് വാക്സിൻ ആദ്യ ഗഡുവായി നൽകിയത്.