കര്‍ണാടകയില്‍ ഒരു മന്ത്രിക്കും രണ്ട് എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു
Jul 11, 2020, 22:53 IST
ബംഗളുരു: കര്‍ണാടകയില്‍ ഒരു മന്ത്രിക്കും രണ്ട് എംഎല്‍എമാര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. ടൂറിസം വകുപ്പ് മന്ത്രി സിടി രവിക്കും, എംഎൽഎ മാരായ അജയ് സിങ് പ്രസാദ് അബ്ബായ എന്നിവര്‍ക്കുമാണ് രോഗം ബാധിച്ചത്.
അതേസമയം, കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരുവില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.ബംഗളൂരു നഗര, ഗ്രാമ ജില്ലകളില്‍ ജൂലൈ 14 ( ചൊവ്വാഴ്ച), രാത്രി 8 മണി മുതല്‍ ജൂലൈ 23 വരെയാണ് ആദ്യ ഘട്ടം ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നത് .ലോക്ക് ഡൗണില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.കര്‍ണാടകയിലെ മറ്റു ജില്ലകളിലേക്ക് ലോക്ക് ഡൗണ്‍ നീട്ടണമോ എന്ന കാര്യം തിങ്കളാഴ്ച മാത്രമേ തീരുമാനിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു .