ഇന്നും ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ തിരുവനന്തപുരത്ത്; ജില്ല തിരിച്ചുള്ള കണക്കുകൾ അറിയാം
Sep 16, 2020, 18:08 IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇവരിൽ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.