ഇന്ത്യയിൽ കൊവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കും
Apr 13, 2021, 16:38 IST
ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചു. 45 വയസു കഴിഞ്ഞ ആറായിരത്തോളം ജീവനക്കാരുണ്ടെന്ന് എയർ ഇന്ത്യ മാനേജ്മെന്റ് അറിയിച്ചു. അതേസമയം, രാജ്യത്തെ വിവിധ മേഖലകളിലെ ഓഫിസുകളിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ഏപ്രിൽ 11 മുതൽ രാജ്യത്ത് വാക്സിനേഷൻ ഉത്സവ് നടത്തുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് എയർ ഇന്ത്യ അവരുടെ സ്ഥാപനങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് ആരംഭിക്കുന്നത്.