ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 23 ലക്ഷം കവിഞ്ഞു
Jul 10, 2020, 11:11 IST
മുംബൈ: ലോകത്തെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തി മരണ താണ്ഡവം തുടരുകയാണ് കൊറോണ വൈറസ് എന്ന മഹാമാരി. ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 1,23,78,854 കടന്നിരിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി 5,56,601 പേർക്ക് ജീവൻ നഷ്ടമായി. ഇതുവരെ 71,82,395 പേർ രോഗമുക്തി നേടി.