പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി അറസ്റ്റിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്നു പ്രതി അറസ്റ്റിൽ. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് കൊക്കയാർ വടക്കേമല തുണ്ടിയിൽ മേമുറി അനന്തുവിനെ (24) മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലംഗികമായി പീഡിപ്പിച്ച അനന്തു പോലീസ് കേസെടുത്തതോടെ രണ്ടുമാസം മുമ്പ് ഒളിവിൽ പോകുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ഉടുപ്പിയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെയെത്തി പിടികൂടുകയായിരുന്നു. നിരവധി കഞ്ചാവ് കേസുകളിലും പെരുവന്താനം എസ്.ഐയെ മർദിച്ച കേസിലും ഇയാൾ പ്രതിയാെണന്ന് പൊലീസ് അറിയിച്ചു. എസ്.ഐ എൽദോ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രഞ്ജു, ജിറ്റോ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.