തിങ്കളാഴ്ച കാണാതായ വയോധികയുടെ മൃതദേഹം പാടശേഖരത്തില്‍ കണ്ടെത്തി
Aug 13, 2020, 19:00 IST
ആര്‍പ്പൂക്കര: ആര്‍പ്പൂക്കരയില്‍ തിങ്കളാഴ്ച കാണാതായ വയോധികയുടെ മൃതദേഹം പാടശേഖരത്തില്‍ നിന്നും കണ്ടെത്തി. അമ്മിണി ഗോപി എന്ന൮൦ കാരിയുടെ മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 10നു ഉറങ്ങാന്‍ കിടന്ന അമ്മിണിയെ അരമണിക്കൂറിനു ശേഷം കാണാതാവുകയായിരുന്നു.തുടർന്ന് പരിസ പ്രദേശങ്ങളില്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയോടെ രണ്ടു കിലോമീറ്റര്‍ അകലെ കരിപ്പൂത്തട്ട് കൊല്ലന്തറ പാടശേഖരണത്തിലാണു മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം കനത്ത മഴയെത്തുടർന്ന് ഇവിടെ വെള്ളം പൊങ്ങിക്കിടക്കുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.