Times Kerala

ക്വറന്‍റീനിൽ കഴിയുന്നതിനിടെ യുവതി ഒളിച്ചോടിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; യുവതി പോയത് കോട്ടയത്തെ കാമുകനൊപ്പമല്ല മറുനാട്ടിലെ കാമുകനൊപ്പമെന്ന് പോലീസ്…

 
ക്വറന്‍റീനിൽ കഴിയുന്നതിനിടെ യുവതി ഒളിച്ചോടിയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; യുവതി പോയത് കോട്ടയത്തെ കാമുകനൊപ്പമല്ല മറുനാട്ടിലെ കാമുകനൊപ്പമെന്ന് പോലീസ്…

കോട്ടയം: ബംഗളുരുവിൽ നഴ്സിങ് വിദ്യാർഥിനിയെ ക്വറന്‍റീനിടെ കാണാതായ സംഭവത്തിൽ വൻ വഴിത്തിരിവ്. വൈക്കം തലയാഴം സ്വദേശിനിയായ യുവതി ക്വറന്‍റീനിൽ കഴിയുന്നതിനിടെ ഇക്കഴിഞ്ഞ 26 നാണ് വീട്ടിൽ നിന്നും മുങ്ങിയത്. പോയത് ബംഗളുരുവിലേക്കാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് യുവതിയുടെ സുഹൃത്തെന്നു പറയപ്പെടുന്ന കോട്ടയം സ്വദേശിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ യുവതി പോയത് കർണാടകത്തിൽ ജോലി ചെയ്യുന്ന ആൺസുഹൃത്തിനൊപ്പമാണെന്ന് പൊലീസ് കണ്ടെത്തി. യുവതിക്കൊപ്പം തലയാഴത്തെ വീട്ടിൽ ക്വറന്‍റീനിലുണ്ടായിരുന്ന കൊല്ലം സ്വദേശിനിയായ കൂട്ടുകാരി നൽകിയ വിവരത്തെ തുടർന്നാണ് ബംഗളുരുവിൽനിന്ന് യുവതിയെ കണ്ടെത്തിയത്.കോട്ടയം സ്വദേശിയായ കാമുകനൊപ്പം പോയിരിക്കാമെന്നാണ് കൂട്ടുകാരി ആദ്യം പൊലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും ഇവർ ഇരുവരും തമ്മിൽ കണ്ടിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി.

തുടർന്ന് കൊല്ലം സ്വദേശിനിയായ യുവതിയെ വീണ്ടും പൊലീസ് വിളിപ്പിച്ചു. ഇത്തവണ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ യുവതിക്ക് പിടിച്ചു നിൽക്കാനായില്ല. കൂട്ടുകാരിയുടെ ഒളിച്ചോട്ടത്തിന്‍റെ കഥ യുവതി പോലീസിനോട് വെളിപ്പെടുത്തി. ബംഗളുരുവിൽ ജോലി ചെയ്യുന്ന മറ്റൊരു യുവാവ് കർണാടക രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നായിരുന്നു മൊഴി.ഇതേത്തുടർന്ന് വൈക്കത്തെ മൂന്നു പൊലീസുകാർ ബംഗളുരുവിലെത്തി യുവതിയെ കണ്ടെത്തി. ഈ സമയം അടുപ്പക്കാരനായ യുവാവിനൊപ്പമായിരുന്നു യുവതി ഉണ്ടായിരുന്നത്. അവിടെനിന്ന് യുവതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈക്കത്ത് തിരിച്ചെത്തിച്ചു. ഇന്നുതന്നെ യുവതിയെ വൈക്കം കോടതിയിൽ ഹാജരാക്കും.

Related Topics

Share this story