Times Kerala

യുവാവ് ഓടയിൽ മരിച്ച നിലയിൽ, സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

 
 വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ പൊലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം

കോട്ടയം: കൊല്ലം ശൂരനാട് സ്വദേശി റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിൽ വീണു മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി പൊലീസ്. സംഭവത്തിൽ സംഘടിപ്പിച്ച ശാസ്ത്രീയ അന്വേഷണത്തിലാണ് ചങ്ങനാശേരി പൊലീസ് കണ്ടെത്തൽ നടത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് ശൂരനാട് തെക്കേമുറി സ്വദേശി റംസാൻ നിവാസിൽ റംസാൻ അലി (36)യെ റെയിൽവേ ജംക്‌ഷനു അടുത്തുള്ള കാത്തിരിപ്പുകേന്ദ്രത്തിനു പിന്നിലുള്ള ഓടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. സമീപത്തെ കോൺക്രീറ്റ് മതിൽ ദേഹത്തു വീണ നിലയിലായിരുന്നു കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നു. എന്നാൽ ഓടയിൽ നിന്നു കയറി വരാനുള്ള ശ്രമത്തിനിടിയിൽ കോൺക്രീറ്റ് മതിലിൽ പിടിച്ചപ്പോൾ ഇതു മറിഞ്ഞ് റംസാന്റെ ശരീരത്തിൽ വീഴുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Topics

Share this story