Times Kerala

കേ​ര​ള​ത്തോ​ടു​ള്ള ക​രു​ത​ലാണ് ര​ണ്ട് കേ​ന്ദ്ര​മ​ന്ത്രി​മാ​ര്‍ എന്ന് ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ

 
ഓർത്തഡോൿസ്
കോ​ട്ട​യം: മലങ്കര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ മൂ​ന്നാം മോ​ദി സ​ര്‍​ക്കാ​രി​നെ അ​ഭി​ന​ന്ദി​ച്ചു. രണ്ടു കേന്ദ്രമന്ത്രിമാർ കേരളത്തോടുള്ള കരുതലാണെന്ന് ആണ് പറഞ്ഞത്. സ​ഭ പു​റ​ത്തി​റ​ക്കി​യ ആ​ശം​സാ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യുന്നത് കേ​ര​ള​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ് സു​രേ​ഷ് ഗോ​പി​യെ​യും ജോ​ര്‍​ജ് കു​ര്യ​നെ​യും മ​ന്ത്രി​മാരാക്കിയ​ത് എന്നാണ്. ന​രേ​ന്ദ്ര മോ​ദി​ക്ക് രാ​ഷ്ട്ര​പു​രോ​ഗ​തി​ക്കാ​യു​ള്ള വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ സാധിക്കട്ടേയെന്നും ഒരുപോലെ തന്നെ എല്ലാ വിഭാഗം ജനങ്ങളെയും കാണാനും അ​വ​രു​ടെ ക്ഷേമം ഉ​റ​പ്പുവ​രു​ത്താ​നും കഴിയുന്ന യ​ഥാ​ര്‍​ഥ ഭ​ര​ണാ​ധി​കാ​രി​യാകട്ടെയെന്നും സന്ദേശത്തിൽ പറയുന്നു. ഭാ​ര​ത​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​ണ് മ​തേ​ത​ര​ത്വം എന്നും സർക്കാർ മണിപ്പൂരിലുണ്ടായത് പോലെ ഉള്ള കറുത്ത ദിനങ്ങൾ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ശ്രമിക്കണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. 

Related Topics

Share this story