Times Kerala

ലേഖനം, കാർട്ടൂൺ സൃഷ്ടികൾ ക്ഷണിച്ചു

 
ചിത്രം
കോട്ടയം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, എൻവയോൺമെൻറൽ ഇൻഫർമേഷൻ അവേർനസ് കപ്പാസിറ്റി ബിൽഡിംഗ് ആൻഡ് ലൈവ്‌ലിഹുഡ് പ്രോഗ്രാം- കേരള, മിനിസ്ട്രി ഓഫ് എൻവയോൺമെൻറ് ഫോറസ്റ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച്- ഗവൺമെന്റ് ഓഫ് ഇന്ത്യ, കേരള വനഗവേഷണ സ്ഥാപനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർഥികളിൽ നിന്നും ലേഖനം, കാർട്ടൂൺ എന്നിവ ക്ഷണിച്ചു. ''ഇലക്ട്രിക് പാഴ് വസ്തുക്കൾ'' എന്ന വിഷയത്തിൽ മലയാളത്തിലെഴുതിയ 500 വാക്കിൽ കവിയാത്ത ലേഖനവും കാർട്ടൂണുമാണ് പരിഗണിക്കുക. ആറുമുതൽ മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കും. പ്രധാന അധ്യാപകൻ്റെ സാക്ഷ്യപത്രത്തോടൊപ്പം സൃഷ്ടികൾ സ്‌കാൻ ചെയ്ത് ഇ മെയിലായി  training@kfri.org.  എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 20നു വൈകിട്ട് 5.30. വൈകി ലഭിക്കുന്നവ സ്വീകരിക്കുന്നതല്ല.

Related Topics

Share this story