Times Kerala

ജോസ് കെ മാണിക്കെതിരെ ബിനു പുളിക്കകണ്ടം

 
ബിനു പുളിക്കകണ്ടം
കോട്ടയം: പാലാ നഗരസഭ സി പി എം പാർലമെൻററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടം ജോസ് കെ മാണിക്കെതിരെ രംഗത്ത്. സി പി എം അണികൾക്കും ജോസ് കെ മാണിക്ക് രാജ്യസഭ സീറ്റ് നൽകിയതിൽ എതിർപ്പുണ്ടെന്ന് പറഞ്ഞ ബിനു, അദ്ദേഹം ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണെന്നും രാജ്യസഭയിലേക്ക് പോകുന്നത് ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് എന്നും കൂട്ടിച്ചേർത്തു. ബിനു പുളിക്കകണ്ടം പ്രതികരിച്ചത് പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നാണ്. ബിനു പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തെ തുടർന്നുള്ള പ്രതിഷേധത്തിൽ മുന്നിൽ നിന്ന ആളാണ്. നഗരസഭ ചെയർമാൻ സ്ഥാനം കേരള കോൺഗ്രസിന് നൽകിയത് മുതൽ ഇയാൾ കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധിക്കുകയായിരുന്നു. കറുത്ത വസ്ത്രം രാജ്യ സഭ സീറ്റ് നൽകിയതിന് പിന്നാലെ ഉപേക്ഷിക്കുകയാണെന്നും അദേഹം പറഞ്ഞു. 

Related Topics

Share this story