സൗഹൃദം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Feb 21, 2021, 13:31 IST
കൊല്ലം: സൗഹൃദം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കിളികൊല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കുരീപ്പുഴ വള്ളിക്കീഴ് തെന്നൂർ വടക്കതിൽ വീട്ടിൽ സുജിത് (25) ആണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് ഫയൽ ചെയ്തത്.