മലയാളി നഴ്സ് ബെംഗളുരുവിലെ ആശുപത്രിയിൽ മരിച്ച നിലയിൽ; ദുരൂഹതയാരോപിച്ചു ബന്ധുക്കൾ രംഗത്ത്
കൊല്ലം: ബെംഗളുരുവിലെ സാഖ്റ വേള്‍ഡ് ആശുപത്രിയില്‍ മലയാളി നഴ്സ് മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ചു ബന്ധുക്കൾ രംഗത്ത്. ആശുപത്രി അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എഴുകോണ്‍ എടക്കാട് ഐശ്വര്യയില്‍ ശശിധരന്റെ മകന് അതുല്‍ ശശിധരനാണ് ബെംഗളുരുവിലെ സാഖ്റ വേള്‍ഡ് ആശുപത്രിയില്‍ മരിച്ചത്. ആശുപത്രി അധികൃതരുടെ പീഡനം
രണ്ടുവര്‍ഷമായി ഇവിടെ നഴ്സായി ജോലി ചെയ്യുകയായിരുന്ന അതുലിനെ കഴിഞ്ഞ വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ കോവിഡ് കെയര്‍ ഐസിയുവിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
നഴ്സുമാരുടെ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന അതുലിനോട് ആശുപത്രി അധികൃതര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും, അധിക ജോലി അടിച്ചേല്‍പ്പിച്ച് അതുലിനെ ആശുപത്രി അധികൃതര്‍ പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അതുലിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.