പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അക്രമിച്ച കേസ് ;രണ്ട് പേർ കൂടി പോലീസ് പിടിയിൽ
May 14, 2021, 16:48 IST
പുനലൂർ: പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അക്രമിച്ച കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. പ്രദീപ്, മുത്തു എന്നിവരാണ് പോലീസ് പിടിയിലായത്.
കേസിലെ പ്രതിയായ ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണ മാലയും വളയും വിൽപന നടത്താനും ഇവരാണ് സഹായിച്ചത്. വർക്കലയിൽ നിന്നാണ് ഇരുവരെയും പിടിയിലായത്.
റെയിൽവേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തിൽ റെയിൽവേ സിഐ കൃസ്പിൻ സാമും സംഘവുമാണ് ഇവരെ പിടികൂടിയത് .