തോടുകളിലും വയലുകളിലും സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നയാൾ അറസ്റ്റിൽ
Apr 6, 2020, 10:54 IST
എഴുകോൺ: സ്ഥിരമായി തോടുകളിലും വയലുകളിലും കക്കൂസ് മാലിന്യം കൊണ്ട് വന്നു തള്ളുന്നയാൾ ഒടുവിൽ പൊലീസ് പിടിയി. തൊടിയൂര്‍ മുഴങ്ങാട് കളരിയമ്പലത്തിന് സമീപം നിഷാദ് മന്‍സിലില്‍ നിഷാദാ(28)ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്.മാലിന്യം കൊണ്ടുവരാൻ ഇയാൾ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. മാറനാട് കളത്തട്ട് ഏല, കരീപ്ര പാട്ടുപുരയ്ക്കൽ ഏല, പൊരീക്കൽ പുത്തൻവീട്ടിൽ പാലത്തിനു സമീപമുള്ള തോട് എന്നിവിടങ്ങളിലാണ് മാലിന്യം തള്ളിയത്. എഴുകോൺ ഇൻസ്പെക്ടർ ടി എസ് ശിവകുമാർ, എസ് ഐ ബാബു കുറുപ്പ്, ചന്ദ്രബാബു, ഉണ്ണിക്കൃഷ്ണ പിള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ. ശ്രീജേഷ്, ശിവകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി.