Times Kerala

കാ​ട്ടി​റ​ച്ചി കൈവശം വച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റ് മാ​നേ​ജ​ർ അറസ്റ്റിൽ

 
കാ​ട്ടി​റ​ച്ചി കൈവശം വച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റ് മാ​നേ​ജ​ർ അറസ്റ്റിൽ

പു​ന​ലൂ​ർ: കാ​ട്ടി​റ​ച്ചി കൈവശം വച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന സ്വ​കാ​ര്യ എ​സ്​​റ്റേ​റ്റ് മാ​നേ​ജ​ർ വ​നം അ​ധി​കൃ​ത​ർ മു​മ്പാ​കെ കീ​ഴ​ട​ങ്ങി.ഹാ​രി​സ​ൺ മ​ല​യാ​ളം പ്ലാേ​ൻ​റ​ഷ​നി​ലെ നാ​ഗ​മ​ല എ​സ്​​റ്റേ​റ്റ് സീ​നി​യ​ർ മാ​നേ​ജ​ർ ബി​ജോ​യി മാ​ത്യു​വാ​ണ് തെ​ന്മ​ല ഡി.​എ​ഫ്.​ഒ എ​സ്. സ​ൺ മു​മ്പാ​കെ കീ​ഴ​ട​ങ്ങി​യ​ത്.ഇയാളുടെ അറസ്റ്റ് അധികൃതർ രേഖപ്പെടുത്തി, പു​ന​ലൂ​ർ വ​നം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തെ​ന്മ​ല റെ​യി​ഞ്ച് പ​രി​ധി​യി​ൽ പ്ര​തി താ​മ​സി​ക്കു​ന്ന എ​സ്​​റ്റേ​റ്റ് ബം​ഗ്ലാ​വി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 22 നാ​ണ് കാ​ട്ടി​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത​ത്.ബം​ഗ്ലാ​വി​ലെ ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു കി​ലോ മ്ലാ​വി​റ​ച്ചി​യും ര​ണ്ട് കി​ലോ പ​ന്നി ഇ​റ​ച്ചി​യുമാണ് പിടികൂടിയത്. വനം വകുപ്പ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.

Related Topics

Share this story