Times Kerala

ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ വീണു; ഒരാള്‍ക്ക്​ പരിക്ക്​

 
ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ വീണു; ഒരാള്‍ക്ക്​ പരിക്ക്​

കുണ്ടറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്‍മരം കടപുഴകി​ വീണു . ഒരാള്‍ക്ക്​ പരിക്ക്​. വാഹനമോടിച്ചിരുന്ന കോവൂര്‍ അരിനല്ലൂര്‍ ഇന്ദുഭവനില്‍ എസ്. സുരേന്ദ്രന്‍പിള്ളക്കാണ്​ പരിക്കേറ്റത്​. വ്യാഴാഴ്​ച രാവിലെ 9.50 ഓടെ ഇളമ്ബള്ളൂര്‍ ജങ്ഷനിലായിരുന്നു അപകടം നടന്നത് .ഇളമ്ബള്ളൂര്‍ ക്ഷേത്രമതില്‍ക്കെട്ടിനോട് ചേര്‍ന്ന് നിന്ന വന്‍മരമാണ് കടപുഴകി ദേശീയപാതയിലേക്ക് വീണത്.

Related Topics

Share this story