അഞ്ചലിൽ സ്ഫോടനം, വീട് ഭാഗീകമായി തകർന്നു; അന്വേഷണം
Jan 24, 2021, 11:26 IST
കൊല്ലം: അഞ്ചല്‍ മണലില്‍ ഉണ്ടായ സ്ഫോടനത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. മണലില്‍ സ്വദേശി അനിയുടെ വീട്ടിലായിരുന്നു സ്ഫോടനം. ഉഗ്രശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. വീടിന്റെ മേല്‍ക്കൂരയും ചുവരിന്റെ ഒരു ഭാഗവും തകര്‍ന്നു. അപകട സമയത്ത് അനിയുടെ ഭാര്യയും മകനും വീട്ടിനുളളില്‍ ഉണ്ടായിരുന്നെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അതേസമയം, പൊട്ടിയതാകാമെന്നാണ് പൊലീസ് നിഗമനം. ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. സ്ഫോടനത്തിനുളള മറ്റ് സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.