Times Kerala

ബി ​ജെ ​പി പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യയ്ക്ക് പിന്നിൽ ബ്ലേ​ഡ് മാ​ഫി​യയെന്ന് ആരോപിച്ച് കു​ടും​ബം 

 
ബെംഗളരുവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കൊ​ല്ലം: ബി ​ജെ ​പി പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യയ്ക്ക് പിന്നിൽ ബ്ലേ​ഡ് മാ​ഫി​യയെന്ന് ആരോപിച്ച് കു​ടും​ബം. പു​ന​ലൂ​രി​ല്‍ ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ് ജീ​വ​നൊ​ടു​ക്ക​യ സം​ഭ​വ​ത്തി​ലാണ് കു​ടും​ബം ആരോപണവുമായെത്തിയത്. വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത് ശാ​സ്താം​കോ​ണം സ്വ​ദേ​ശി​നി ഗ്രീ​ഷ്മ കൃ​ഷ്ണ​നാ​ണ്. ഇവർ മ​ഹി​ളാ​മോ​ര്‍​ച്ച പു​ന​ലൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ഗ്രീ​ഷ്മ പ്ര​ദേ​ശ​വാ​സി​യാ​യ പ​ലി​ശ​ക്കാ​ര​നി​ല്‍ നി​ന്നും ഭ​ര്‍​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി 15,000 രൂ​പ വാ​യ്പ വാങ്ങുകയും ​അഞ്ചി​ര​ട്ടി തു​ക പ​ലി​ശ ഇ​ന​ത്തി​ല്‍ ഇ​ത് വീ​ട്ടു​ന്ന​തി​നു മാ​ത്രം നൽകുകയും ചെയ്തു. ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത് ഇതിനുശേഷവും പ​ണം തി​രി​കെ ചോ​ദി​ച്ച് പ​ലി​ശ​ക്കാ​ര്‍ ഭീഷണിപ്പെടുത്തിയിരുന്നതായാണ്. ഗ്രീഷ്മയുടെ സഹോദരൻ പറയുന്നത് ഇവർ ജീവനൊടുക്കിയത് പലിശക്കാരൻ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ലും പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് ആ​ക്ഷേ​പി​ച്ച​തി​ലും മ​നം​ നൊ​ന്താ​ണ് എന്നാണ്.

Related Topics

Share this story