സംസ്ഥാനത്ത് കോവിഡ് ബാധ വളരെ വേഗത്തിൽ കുറയുന്നു: പിണറായി വിജയൻ
Mar 4, 2021, 21:29 IST
തിരുവനന്തപുരം ;സംസ്ഥാനത്ത് കോവിഡ് ബാധ വളരെ വേഗത്തിൽ കുറയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കഴിഞ്ഞ ഒരു ആഴ്ച്ചയ്ക്ക് ഇടയിൽ രോഗബാധയിൽ 13 % കുറവ് ഉണ്ടായി .ഒരു മാസം കൊണ്ട് രോഗികളുടെ എണ്ണത്തിൽ 30 % കുറവ് വന്നു .അതേ സമയം സംസ്ഥാനത്ത് ഇന്ന് 2616 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .രോഗബാധ ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിലാണ് .