കോവിഡ് വ്യാപനം; ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ
May 29, 2021, 13:52 IST
തൃശ്ശൂര്‍: ശക്തൻ മാർക്കറ്റ് തുറക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികൾ നിരാഹാരത്തിൽ. അവശ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന മാര്‍ക്കറ്റ് തുറക്കാത്തത് ജില്ലാ കളക്ടറുടെ പിടിവാശി മൂലമെന്നാണ് വ്യാപാരികളുടെ ആരോപണം.
മാർക്കറ്റ് തുറന്ന് കൊടുക്കുന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു .
പഴം, പച്ചക്കറി, പലവ്യഞ്ജനം എന്നിവ വില്‍ക്കുന്ന 500 കടകളാണ് ശക്തൻ മാര്‍ക്കറ്റില്‍ ഉള്ളത്.1300 തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നു. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പേ ശക്തൻ മാര്‍ക്കറ്റ് അടച്ചിരുന്നു.