കോവിഡ് പ്രതിസന്ധി; സ്വകാര്യബസുടമ ആത്മഹത്യ ചെയ്തു
Jul 20, 2021, 08:31 IST
കൽപ്പറ്റ: കോവിഡ് പ്രതിസന്ധിയിൽ സ്വകാര്യബസുടമ ജീവനൊടുക്കി.ലോക്ക്ഡൗണിനൊപ്പം കടബാധ്യതയും പെരുകിയതോടെയാണ് വയനാട് അമ്പലവയൽ സ്വദേശി പി.സി. രാജാമണി (48) മരിച്ചത്.
ലോക്ക്ഡൗണ്‍ കാരണം ഏറെനാളായി ബസ് സർവീസ് നടത്തിയിരുന്നില്ല. ഇതിനാൽ കടംപെരുകി വന്നതോടെയാണ് രാജാമണി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.