കേരള-കര്‍ണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യത;കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Jun 13, 2021, 16:41 IST
തിരുവനന്തപുരം: കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് ഭാഗങ്ങളിലും അതി ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . ചൊവ്വാഴ്ച വരെ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യത ഉണ്ടെന്ന് അറിയിച്ചു .
ഈ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.