കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് ചോദിച്ചാൽ പറയാൻ മറുപടി ഉണ്ടോ?;വിമർശനവുമായി എ വിജയരാഘവൻ
Apr 17, 2021, 17:33 IST
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരൻ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് ചോദിച്ചാൽ പറയാൻ മറുപടി ഉണ്ടോയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് മുരളീധരൻ കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. താൻ വഹിക്കുന്ന പദവിയുടെ മാന്യത പോലും അറിയാത്ത ആളാണ് അദ്ദേഹമെന്നും വിജയരാഘവൻ ആരോപിച്ചു.
കേന്ദ്രമന്ത്രി എന്ന നിലയ്ക്ക് കേരളത്തിനാകെ അപമാനമാണ് മുരളീധരൻ. കോവിഡ് പ്രതിസന്ധിയിൽ വിദേശ മലയാളികളെ പോലും രക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി നിലകൊണ്ടു.മുഖ്യമന്ത്രിയെ തേജോവധം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം രൂക്ഷമായി ഭാഷയിൽ വിമർശിച്ചു.