കെഎസ് യുഎമ്മിന്റെ ‘മീറ്റ് ദി ലീഡറില്‍’ ഗിറ്റ്ഹബിന്റെ കണ്ട്രി മാനേജര്‍ മനീഷ് ശര്‍മ അതിഥി
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്കും അനുബന്ധമേഖലയിലുള്ളവര്ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ് യുഎം) സംഘടിപ്പിക്കുന്ന ‘മീറ്റ് ദി ലീഡര്‍’ പരിപാടിയില്‍ അമേരിക്കയിലെ ഐടി സര്‍വീസ് മാനേജ് മെന്റ് കമ്പനിയായ ഗിറ്റ്ഹബിന്റെ കണ്ട്രി മാനേജന്‍ ശ്രീ മനീഷ് ശര്‍മ അതിഥി ആയിരിക്കും.
ജൂലൈ 14, ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന പരിപാടിയില്‍ ‘മഹാമാരിക്കാലത്തെ തൊഴില്‍ സഹകരണം’ എന്ന വിഷയത്തില്‍ ശ്രീ മനീഷ് ശര്‍മ സംസാരിക്കും.
ഡെവലപ്പര്‍മാര്‍, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍, സിടിഒകള്, ടെക് നോളജി ഇവാഞ്ചലിസ്റ്റുകള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, ടെക് നോളജി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മീറ്റ് ദി ലീഡറിന്റെ ഈ പതിപ്പില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് www.bit.ly/ksummtljuly14 എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.