കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ സിപിഎം ഗൂണ്ടകളുടെ ആക്രമണം
Apr 6, 2021, 12:41 IST
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണം .സിപിഎം ഗൂണ്ടകളാണ് അക്രമിച്ചതെന്നാണ് റിപ്പോർട്ട് .സംഭവത്തിൽ ബിജെപി പ്രവര്‍ത്തകന്റെ തല അടിച്ചു പൊട്ടിച്ചു. കൂടാതെ വോട്ട് രേഖപ്പെടുത്താനെത്തിയ വനിതകള്‍ക്കും കുട്ടികള്‍ക്കും നേരേയും ആക്രമണമുണ്ടായി.കൂടാതെ ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ച് കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.