കത്തി കയറി ഇന്ധനവില ; നാളെ വാഹന പണിമുടക്ക്
Mar 1, 2021, 07:58 IST
തിരുവനന്തപുരം :ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചു സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നാളെ വാഹന പണിമുടക്ക് .
രാവിലെ ആറു മുതൽ വൈകിട്ടു ആറു വരെയുള്ള പണിമുടക്കിൽ ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയൻ പങ്കെടുക്കും .കെ എസ് ആർ ടി സി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു .