അറബിക്കടലിൽ ന്യൂനമർദം രൂപംകൊണ്ടു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
May 13, 2021, 14:53 IST
തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. ശനിയാഴ്ച രാവിലെയോടെ ലക്ഷദ്വീപ് മേഖലയിൽ തീവ്ര ന്യൂനമർദമാകും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറും .ഇതേ തുടർന്ന് കേരള തീരത്ത് അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഇല്ല .എങ്കിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. തുടർന്നുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കേരളതീരത്ത് ഇന്നലെ അർധരാത്രി മുതൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി.