Times Kerala

അവസാന വട്ട സീറ്റ്  വിഭജന ചർച്ചകൾക്കായി യു ഡി എഫ്‌  യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

 
അവസാന വട്ട സീറ്റ്  വിഭജന ചർച്ചകൾക്കായി യു ഡി എഫ്‌  യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും

തിരുവനന്തപുരം:അവസാന വട്ട സീറ്റ്  വിഭജന ചർച്ചകൾക്കായി യു ഡി എഫ്‌  യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും .12  സീറ്റ് വേണമെന്ന് വാശി പിടിക്കുന്ന പി ജെ ജോസഫ് വിഭാഗവുമായി ചർച്ച ഉണ്ടാകും .അന്തിമ സീറ്റ് പട്ടിക ഇന്ന് തന്നെ  തയ്യാർ ആയേക്കും .പി ജെ ജോസഫ് വിഭാഗത്തിന് 12  സീറ്റ് വേണമെന്ന് പിടിവാശിയിലാണ് ചർച്ച ഇത്രയും നീണ്ടു പോകാൻ കാരണമായി ചൂണ്ടികാട്ടപ്പെടുന്നത് .

ഒൻപതു സീറ്റുകൾക്ക് അപ്പുറം നൽകാനാവില്ല എന്ന നിലപാടിലാണ് കോൺഗ്രസ് .കാഞ്ഞിരപ്പള്ളിയോ പൂഞ്ഞാറോ  നൽകണമെന്നാണ് പി ജെ ജോസെഫിന്റെ  ആവശ്യം .കോട്ടയത്ത് നേരത്തെ മത്സരിച്ച അഞ്ചു സീറ്റുകളിൽ ഒരെണ്ണം വിട്ടു നൽകാമെന്ന് ജോസഫ് വിഭാഗം അറിയിച്ചു .പകരം മറ്റൊരു സീറ്റ് ആവശ്യപ്പെട്ടു .

 

Related Topics

Share this story