അധികമായി അനുവദിച്ച വായ്പാ കിട്ടുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്ന് കേന്ദ്രത്തോട് കേരളം
Jun 19, 2021, 08:21 IST
തിരുവനന്തപുരം: അധികമായി അനുവദിച്ച വായ്പാ കിട്ടുന്നതിനുള്ള നിബന്ധനകൾ ലഘൂകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കണമെന്ന് ഉൾപ്പെടെയുള്ള നിബന്ധനകൾ പ്രായോഗികമല്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കോവിഡ് കാലത്ത് അനുവദിക്കുന്ന ആനുകൂല്യത്തിന് കൂടുതൽ നിബന്ധന വെയ്ക്കരുതെന്നും സംസ്ഥാനം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. വായ്പാ എടുക്കാനുള്ള പരിധി ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി ഉയർത്തിയത് സംസ്ഥാനത്തിന് വലിയ ആശ്വാസമായിരുന്നു.