Times Kerala

കൊ​ച്ചി​യി​ല്‍​നി​ന്ന് ര​ണ്ടു വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​നെ ഗോ​വ​യി​ല്‍ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ല്‍
 

 
കൊ​ച്ചി​യി​ല്‍​നി​ന്ന് ര​ണ്ടു വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ യു​വാ​വി​നെ ഗോ​വ​യി​ല്‍ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: 2021ല്‍ ​കൊ​ച്ചി​യി​ല്‍ നി​ന്ന് കാ​ണാ​താ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. തേ​വ​ര സ്വ​ദേ​ശി​യാ​യ ജെ​ഫ് ജോ​ണ്‍ (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗോ​വ​യി​ല്‍ വ​ച്ചാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട്ട​യം വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നി​ല്‍ ചാ​ക്കോ, സ്റ്റെ​ഫി​ന്‍, വ​യ​നാ​ട് സ്വ​ദേ​ശി വി​ഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ല​ഹ​രി, സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.  ജെ​ഫ് ജോ​ണ്‍ ലൂ​യി​സി​നെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് മാ​താ​വ് കൊ​ച്ചി നോ​ര്‍​ത്ത് പോ​ലീ​സി​ല്‍ പ​രാ​തി നൽകിയിരുന്നു. തു​ട​ർ​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ജെ​ഫ് ജോ​ണ്‍ ലൂ​യി​സി​നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. 

അ​നി​ല്‍ ചാ​ക്കോ​യും സ്റ്റെ​ഫി​നും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. ഇ​രു​വ​രും ചേ​ര്‍​ന്ന് ഗോ​വ​യി​ല്‍ വ​ച്ച് യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി മ​റ്റൊ​രു കേ​സ് അ​ന്വേ​ഷ​ണ​ത്തി​നി​ടെ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ഗോ​വാ പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ജെ​ഫ് ജോ​ണി​നെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി സ്ഥി​രീ​ക​രിച്ചത്.  ജോ​ണി​ന്‍റെ മൃ​ത​ദേ​ഹം അ​വി​ടെ ത​ന്നെ സം​സ്‌​ക​രി​ച്ച​താ​യും പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് സമ്മതിച്ചിട്ടുണ്ട്. 

Related Topics

Share this story