Times Kerala

തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 
death

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ  മരിച്ചു. തമിഴ്നാട് സ്വദേശി സുന്ദരനാണ് മരണപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് അയൽവാസിയായ മനോജ് സുന്ദരനെ കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രതി മനോജ് റിമാൻഡിലാണ്. മനോജിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കത്രിക കൊണ്ടാണ് സുന്ദരനെ മനോജ് കൊത്തിയത്.

Related Topics

Share this story