Times Kerala

 യു​വാ​വി​നെ ഹെ​ൽ​മ​റ്റി​നു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക​ൾ റി​മാ​ന്‍റി​ൽ

 
 യു​വാ​വി​നെ ഹെ​ൽ​മ​റ്റി​നു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക​ൾ റി​മാ​ന്‍റി​ൽ
 

അ​മ്പ​ല​പ്പു​ഴ: യു​വാ​വി​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ അ​ഞ്ചു പ്ര​തി​ക​ളും റി​മാ​ന്‍റി​ൽ. തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദ​ഭ​വ​ന​ത്തി​ൽ ശി​വാ​ന​ന്ദ​ന്‍റെ മ​ക​ൻ ന​ന്ദു​വി (27) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളായ തോ​ട്ട​പ്പ​ള്ളി ശി​വ​കൃ​പ​യി​ൽ ജ​ഗ​ത് സൂ​ര്യ​ൻ (22), ശാ​ന്തി ഭ​വ​ന​ത്തി​ൽ സ​ജി​ൻ (27), തോ​ട്ട​പ്പ​ള്ളി ശാ​ന്തി​ഭ​വ​ന​ത്തി​ൽ സ​ജി​ത്ത് (21), തോ​ട്ട​പ്പ​ള്ളി വൈ​പ്പി​ൽ പു​തു​വ​ൽ വീ​ട്ടി​ൽ അ​ർ​ജു​ൻ (21), തോ​ട്ട​പ്പ​ള്ളി പു​തു​വ​ൽ വീ​ട്ടി​ൽ ഇ​ന്ദ്ര​ജി​ത്ത് (23) എ​ന്നി​വ​രെ​യാ​ണ് അ​മ്പ​ല​പ്പു​ഴ കോ​ട​തി റി​മാ​ന്‍റ് ചെ​യ്ത​ത്.

  അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആണ് പ്രതികളെ  അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​റ്റ​പ്പ​ന കു​രു​ട്ടൂ​ര്‍ ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണംനടത്തിയത്.
 

Related Topics

Share this story