കെഎസ്ആർടിസി ബസിനുള്ളിൽ നഴ്സിനോട് യുവാവ് മോശമായി പെരുമാറി, ഒരാൾ അറസ്റ്റിൽ
May 27, 2023, 13:57 IST

കെഎസ്ആർടിസി ബസിനുള്ളിൽ നടി ആക്രമിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടില്ല, മറ്റൊരു സംഭവമാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിരിക്കുന്നത്. കാഞ്ഞിരംകുളത്തിനും പൂവാറിനും ഇടയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിൽ നഴ്സിനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. പ്രതി രഞ്ജിത്തിനെതിരേ യുവതി നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യാത്രയുടെ തുടക്കം മുതൽ തന്നെ രഞ്ജിത്ത് തന്നോട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി യുവതി പറയുന്നു. ഭയന്ന നഴ്‌സ് വിവരം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചു. നെയ്യാറ്റിൻകരയ്ക്ക് സമീപം ബസ് തടഞ്ഞത് ഇവരുടെ ബന്ധുക്കൾ ആയിരുന്നു. രഞ്ജിത്തിനെ വീട്ടുകാർ ചോദ്യം ചെയ്യുകയും പിന്നീട് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.