Times Kerala

 മഞ്ചേരിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 
accident
 

മലപ്പുറം: ജില്ലയിലെ മഞ്ചേരിയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാരാപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്.

അതേസമയം, കൊച്ചി പാലാരിവട്ടത്ത് ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം. ഒരേദിശയിൽ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. 

Related Topics

Share this story