Times Kerala

 പാറമടയിൽ കരിങ്കൽകൊത്ത് തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു

 
പാറമടയിൽ കരിങ്കൽകൊത്ത് തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു
 

 അങ്കമാലി: പാറമടയിൽ കുളിക്കാനിറങ്ങിയ കരിങ്കൽകൊത്ത് തൊഴിലാളിയായ യുവാവ് മുങ്ങി മരിച്ചു. പാറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിൽ എളവൂർ പുളിയനം കിഴക്കനേടത്ത് വീട്ടിൽ രാമകൃഷ്ണന്‍റെയും വനജയുടെയും മകൻ സുധീഷാണ് ( 40 )നിര്യാതനായത്. പാറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡ് പുളിയനം പൊക്കത്ത് കുരിശിന് കിഴക്ക് വശത്തെ കാലങ്ങളായി പ്രവർത്തനരഹിതമായ 20 അടിയോളം താഴ്ചയുള്ള പാറമടയിൽ തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെയായിരുന്നു അപകടം സംഭവിച്ചത്. സുധീഷിന്‍റെ ജ്യേഷ്ടൻ ‘വിനോദ്’ എന്ന മധു ലീസിനെടുത്ത് പാറമടയോട് ചേർന്ന് 20 വർഷത്തിലേറെയായി നടത്തിവരുന്ന പുളിയനം ‘ശില കൊത്തുപണി കേന്ദ്ര’ത്തിലെ തൊഴിലാളിയാണ് സുധീഷ്.

ചൂടിന്‍റെ കാഠിന്യം മൂലം പതിവ്പോലെ പാറമടയിൽ ഇറങ്ങി കുളിക്കുന്നതിനിടെയാണ് നീന്തൽ അറിയാത്ത സുധീഷ് വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്. ഉടനെ കൂട്ടുകാർ കരയിൽ നിന്ന് കയർ എറിഞ്ഞ് കൊടുത്ത് വലിച്ച് കയറ്റാൻ ശ്രമം നടത്തിയെങ്കിലും ചളി നിറഞ്ഞ വെള്ളത്തിൽ സുധീഷ് മുങ്ങിത്താഴുകയായിരുന്നു.

Related Topics

Share this story