Times Kerala

 കിളിമാനൂരിൽ സൂര്യാഘാതം ഏറ്റ് യുവാവ് മരിച്ച സംഭവം; യുവാവിന്റെ മരണത്തിൽ ദുരൂഹത

 
 കിളിമാനൂരിൽ സൂര്യാഘാതം ഏറ്റ് യുവാവ് മരിച്ച സംഭവം; യുവാവിന്റെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം കിളിമാനൂരിൽ സൂര്യതാപം ഏറ്റ് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുകൾ. മരിക്കുന്നതിന് മുമ്പ് സുരേഷിനൊപ്പം ഉണ്ടായിരുന്ന യുവാവിനെ സംശയമെന്നും ബന്ധുക്കളുടെ പരാതി.  ഒരാഴ്ച മുമ്പ് അടൂരിൽ ജോലിക്ക് പോയ സുരേഷ് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ജോലി ചെയ്ത പണവും ബാഗും വസ്ത്രവും മൊബൈൽ ഫോണും കണ്ടെത്താനായില്ല.

ജീവൻ രക്ഷിക്കാൻ ശ്രമിച്ചവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു.  സൂര്യതാപം ഏറ്റ് നിർജലീകരണം സംഭവിച്ചാണ് സുരേഷിൻ്റെ മരണമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരാതിയിൽ കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Related Topics

Share this story