Times Kerala

 ക്ഷേത്രോത്സവത്തിന് പോകവേ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

 
ക്ഷേത്രോത്സവത്തിന് പോകവേ ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു
കാസര്‍കോട്: സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രോത്സവത്തിന് പോവുകയായിരുന്ന യുവാവ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ചു. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫിസ് ഉദ്യോഗസ്ഥൻ അമ്മിഞ്ഞിക്കോട്ടെ കെ. രഘു- അംബിക ദമ്പതികളുടെ മകൻ കെ. അനുരാഗ് (27) ആണ് മരിച്ചത്.

ഞായാറാഴ്ച വൈകീട്ട് 3 മണിയോടെ കൊടക്കാട് വെള്ളച്ചാലിലായിരുന്നു അപകടം സംഭവിച്ചത്. പാലേത്തര ഭാഗത്ത് നിന്നും കൂട്ടുകാര്‍ക്കൊപ്പം മുച്ചിലോട്ട് പെരുങ്കളിയാട്ടം കാണാൻ പോകവേ ഇവർ സഞ്ചരിച്ച ഓട്ടോ നിയന്ത്രണംവിട്ട് തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനുരാഗിന്റെ  ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കാഞ്ഞങ്ങാട്ടെ ജ്വല്ലറി ജീവനക്കാരനാണ്. 

Related Topics

Share this story