തിരുവനന്തപുരം: ബിജെപി കേരളത്തിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട വിവാദ പോസ്റ്റിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരെ യൂത്ത് കോൺഗ്രസ് ആണ് പരാതി നൽകിയത്.(Youth Congress Files Complaint Against BJP Leader Rajeev Chandrasekhar Over Controversial Social Media Post)
സമൂഹത്തിൽ വർഗീയതയും ചേരിതിരിവും ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ബി.ജെ.പി. പോസ്റ്റിട്ടതെന്ന് പരാതിയിൽ ആരോപിക്കുന്നു. വി.ഡി. സതീശനെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗിനെയും കോൺഗ്രസിനെയും ലക്ഷ്യമിട്ട് കുറിപ്പ് പങ്കുവെച്ചത്. വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ സൂചനയാണെന്നായിരുന്നു ബി.ജെ.പി.യുടെ ആരോപണം.
Story Summary
A police complaint has been filed with the DGP against BJP State President Rajeev Chandrasekhar over a controversial Facebook post on the ‘BJP Kerala’ page. The post alleged that the selection of V.D. Satheesan as Chief Minister was driven by Muslim League pressure, leading Youth Congress to accuse the BJP of inciting communal division.

