Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala
HomeKeralaഗവർണറുടെ വാഹനവ്യൂഹം വെട്ടിച്ചുരുക്കി: പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തിന് പിന്തുണ |...

ഗവർണറുടെ വാഹനവ്യൂഹം വെട്ടിച്ചുരുക്കി: പ്രധാനമന്ത്രിയുടെ ഇന്ധന നിയന്ത്രണ ആഹ്വാനത്തിന് പിന്തുണ | Kerala Governor Rajendra Arlekar

🎙️ Latest Podcast

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന ഉപഭോഗവും അനാവശ്യ ചിലവുകളും കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് കേരള ലോക്ഭവൻ. ഇതിന്റെ ആദ്യ പടിയായി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ഔദ്യോഗിക വാഹനവ്യൂഹത്തിന്റെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. ഇതുവരെ ഗവർണറുടെ വ്യൂഹത്തിൽ ഒമ്പത് വാഹനങ്ങൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി മുതൽ ആറ് വാഹനങ്ങൾ മാത്രമായിരിക്കും അകമ്പടി സേവിക്കുക.(Kerala Governor Rajendra Arlekar Reduces Motorcade Size Fuel Conservation )

സുരക്ഷാ ക്രമീകരണങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെയാണ് ഈ പരിഷ്കാരം നടപ്പാക്കിയിരിക്കുന്നത്. ഗവർണറുടെ വാഹനവ്യൂഹത്തിൽ നിന്ന് ഒരു പ്രധാന എസ്കോർട്ട് വാഹനവും അടിയന്തര സാഹചര്യങ്ങൾക്കായി കൂടെക്കൂട്ടാറുള്ള രണ്ട് സ്റ്റെപ്പിനി വാഹനങ്ങളുമാണ് ഇപ്പോൾ പൂർണ്ണമായി ഒഴിവാക്കിയത്. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പുതിയ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ഗവർണർ ഈ രീതിയിലായിരിക്കും എത്തുക.

രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമായ യാത്രാരീതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മാതൃക ആദ്യം മുന്നോട്ടുവെച്ചത്. പ്രധാനമന്ത്രി തന്റെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചതിനൊപ്പം തന്റെ അകമ്പടി സേവിക്കുന്ന പൈലറ്റ് വാഹനങ്ങളെല്ലാം പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്റെ സുരക്ഷാ വ്യൂഹത്തിലെ വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കിയിരുന്നു. ഭരണാധികാരികൾക്ക് പുറമെ നീതിന്യായ പീഠവും ഈ മാതൃക പിന്തുടരുന്നുണ്ട്.

Story Summary

The Kerala Raj Bhavan has reduced Governor Rajendra Arlekar’s motorcade size from nine vehicles to six, following Prime Minister Narendra Modi’s call for fuel conservation. One escort and two stepny vehicles have been removed from the convoy, which will be implemented starting from the upcoming UDF government’s oath ceremony.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.