Times Kerala

ക്രിക്കറ്റ് കളിക്കുന്നതിനിടെ വൈക്കത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 
ക്രിക്കറ്റ് കളിക്കുന്നതിനിടെ വൈക്കത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ചു
വൈക്കം: വൈക്കത്ത് ക്രിക്കറ്റ് കളിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ ( 35 )ആണ് കുഴഞ്ഞുവീണു മരിച്ചത്. വൈക്കം ബീച്ചിലെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നു ഷമീർ.
ഗ്രൗണ്ടിൽ വീണ ഷമീറിനെ പെട്ടന്ന് തന്നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെൻറ് നടത്തിയിരുന്നു. ഉച്ചയ്ക്കു ശേഷമാണ് ഷമീർ കളിക്കാൻ എത്തിയത്. ഉയർന്ന അന്തരീക്ഷ താപനിലയാണോ മരണകാരണമെന്ന് വ്യക്തമല്ല.

Related Topics

Share this story