യുവാവിനെ ആക്രമിച്ച് പണവും മൊബൈൽഫോണും കവർന്നു; ഒരാൾ പിടിയിൽ
Feb 9, 2024, 21:15 IST
![യുവാവിനെ ആക്രമിച്ച് പണവും മൊബൈൽഫോണും കവർന്നു; ഒരാൾ പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/9d2e72f8c6bf3270f530f2023a648964.png)
പാലാ: യുവാവിനെ ആക്രമിച്ച് പണവും മൊബൈൽഫോണും കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കിടങ്ങൂർ പിറയാർ ചിറപ്പുറത്ത് വീട്ടിൽ സനിൽ സണ്ണിയെയാണ് (30) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. പാലാ ടൗണിൽ കോട്ടയം സ്വദേശിയായ യുവാവിനെ ഇയാളും സുഹൃത്തും ചേർന്ന് ബിയർകുപ്പി കൊണ്ട് ആക്രമിച്ച് പണവും മൊബൈൽഫോണും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ ബംഗളൂരിൽനിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.