എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

കൊല്ലം തട്ടാമല മേവറം വാസുദേവാലയം വീട്ടില്‍നിന്ന് പെരുമ്പുഴ പെരിഞ്ഞേലി ജയന്തി കോളനിയില്‍ താമസിക്കുന്ന ആകാശ് (22), പെരിഞ്ഞേലി ജയന്തി കോളനിയില്‍ മനുഭവനത്തില്‍ വര്‍ഗീസ് നെല്‍സണ്‍ (ജാങ്കോ-22) എന്നിവരെയാണ് അറസ്റ് ചെയ്തത്. ഇവര്‍ വാടകക്ക് താമസിച്ചിരുന്ന പെരുമ്പുഴ അറ്റോണ്‍മെന്റ് കൊരണ്ടിപള്ളിയിലെ ഷെഡില്‍ നിന്നാണ് പിടികൂടിയത്. ഇവരോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. രണ്ടാം പ്രതി ജാങ്കോ എന്ന വർഗീസ് നെല്‍സണ്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി മാതാവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.