Times Kerala

 സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ നിന്ന്  പ​ണം മോ​ഷ്ടി​ച്ച യുവാവ് അറസ്റ്റിൽ

 
 സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ നിന്ന്  പ​ണം മോ​ഷ്ടി​ച്ച യുവാവ് അറസ്റ്റിൽ
പ​ള്ളി​ക്ക​ത്തോ​ട്: സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ക​യ​റി പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ യുവാവ് അറസ്റ്റിൽ. ഇ​ടു​ക്കി, ഉ​ടു​മ്പ​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൽ സ​ലാ​മി​നെ​യാ​ണ്​ (29) അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ഗ​സ്റ്റി​ൽ ആ​നി​ക്കാ​ട്ടെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ​ നിന്നാണ് പ്രതി ​ പ​ണം കവർന്നത്. വാ​ഹ​ന​ക്ക​ച്ച​വ​ട​ത്തി​ന് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ക്ലി​നി​ക്കി​ലെ​ത്തി​യ ഇ​യാ​ൾ ഇ​തേ​ക്കു​റി​ച്ച് സം​സാ​രി​ച്ച​ശേ​ഷം മേ​ശ​യി​ൽ​ നി​ന്ന്​ 14,000 രൂ​പ മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ​ള്ളി​ക്ക​ത്തോ​ട് എ​സ്.​ഐ റെ​യ്നോ​ൾ​ഡ്, എ.​എ​സ്.​ഐ റെ​ജി, സി.​പി.​ഒ​മാ​രാ​യ രാ​ഹു​ൽ, മ​ധു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Topics

Share this story