Times Kerala

 കാ​റി​ൽ യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

 
 കാ​റി​ൽ യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
 

ബം​ഗ​ളൂ​രു: മ​ടി​വാ​ള-​കോ​റ​മം​ഗ​ല റോ​ഡി​ൽ കാ​റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ഉ​പ​ദ്ര​വി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തേ​ജ​സ്, ജ​ഗ​ന്നാ​ഥ് എന്നിവരെയാണ് പിടികൂടിയത്. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ക​ണ്ണ​ൻ എ​ന്ന​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. ത​ന്നെ മൂ​ന്നു​പേ​ർ ബൈ​ക്കി​ൽ പി​ന്തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി യു​വ​തി പൊ​ലീ​സി​ൽ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം യു​വ​തി വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

കാ​ർ ഓ​ടി​ക്കൊ​ണ്ടി​രി​ക്കെ യു​വാ​ക്ക​ൾ ഡോ​ർ വ​ലി​ച്ചു​തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത​ട​ക്കം വിവിഡിയോയിൽ കാണാം. ഈ ​വി​ഡി​യോ ദൃ​ശ്യ​വും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കി​ന്റെ ന​മ്പ​റും പൊ​ലീ​സി​ന് കൈ​മാ​റി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

Related Topics

Share this story