ക്ഷീര സംഘം സെക്രട്ടറിയെ ആക്രമിച്ച യുവാവ് പിടിയില്‍
Updated: Feb 13, 2024, 17:19 IST
![ക്ഷീര സംഘം സെക്രട്ടറിയെ ആക്രമിച്ച യുവാവ് പിടിയില്‍](https://timeskerala.com/static/c1e/client/91214/uploaded/4cf677b0020d1142129313155caa27cc.png)
കരുനാഗപ്പള്ളി: ക്ഷീരോൽപാദക സംഘം സെക്രട്ടറിയെ ആക്രമിച്ച ലാബ് അസിസ്റ്റന്റ് പിടിയിൽ. പാവുമ്പ പോളാല് വടക്കതില്‍ നിതിൻ (34) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
മണപ്പള്ളി ക്ഷീരോൽപാദക സംഘത്തിലെ ലാബ് അസിസ്റ്റന്റായ യുവാവ് എടുക്കുന്ന പാലിന്റെ അളവില്‍ കുറവുണ്ടെന്നും കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും സംഘം സെക്രട്ടറി ഇയാളെ അറിയിച്ചു. ഇതില്‍ പ്രകോപിതനായ നിതിന്‍, മുറിയില്‍നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് സെക്രട്ടറിയെ ആക്രമിക്കുകയായിരുന്നു . കത്തി തട്ടിമാറ്റുന്നതിനിടെ സെക്രട്ടറിയുടെ വിരലിന് മുറിവേൽക്കുകയും ചെയ്തു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഇന്‍സ്പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിഹാസ്, ഷമീര്‍, ഷാജിമോന്‍, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, ദീപ്തി, സി.പി.ഒ സജീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.